1. ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ നേരിട്ടുകിട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സംവിധാനമൊരുക്കുന്നു. അടിസ്ഥാന സൗകര്യം പുനസ്ഥാപിക്കല്‍, നിര്‍മാണ, ആരോഗ്യ പ്രവര്‍ത്തനം, ദൈനംദിന ജീവിത സൗകര്യങ്ങള്‍ പഴയ രീതിയിലാക്കല്‍ എന്നിങ്ങനെ നാല് തലത്തിലായിരിക്കും പദ്ധതികള്‍ #RebuildKerala
2. ഇന്‍ഷുറന്‍സ്, കാര്‍ഷിക നഷ്ട പരിഹാരം തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ സഹായങ്ങള്‍ ബാങ്ക് അക്കൗണ്ട്‌വഴി ലഭ്യമാക്കുന്നതാണ് ഒരു സുപ്രധാന നീക്കം. വരും ദിവസങ്ങളില്‍ വന്നുചേരാവുന്ന തൊഴില്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി അഞ്ചരക്കോടി തൊഴില്‍ദിനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട് #RebuildKerala
ഇതുവഴി സാധാരണക്കാര്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാകും. അതും ഇടനിലക്കാരില്ലാതെ അക്കൗണ്ടുകളില്‍ എത്തിക്കാനാണ് പദ്ധതി. വിവിധ ഏജന്‍സികളെക്കൊണ്ട് പദ്ധതികള്‍ സ്‌പോണ്‍സര്‍ ചെയ്യിക്കാനും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നേരിട്ട് പ്രവര്‍ത്തിക്കാനുമാണ് ആസൂത്രണം. #RebuildKerala
3. ബാങ്കു രേഖകള്‍ നഷ്ടമായവര്‍ക്കും മറ്റ് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കാന്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും മൊബൈല്‍ ഫോണ്‍ നമ്പരുണ്ടെങ്കില്‍ ഈ രേഖകളൊന്നുമില്ലാതെ സഹായം ലഭിക്കും..
4. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടവര്‍ക്ക് അതേ നമ്പരുകള്‍ പുനസ്ഥാപിച്ചു നല്‍കാന്‍ മൊബൈല്‍ കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും. കേരളത്തിന് ഇതുവരെയായി നല്‍കിയ 600 കോടിയുടെ പ്രഖ്യാപനത്തിന് പുറമെയായിരിക്കും കേന്ദ്രം നേരിട്ട് നടത്തുന്ന പദ്ധതികള്‍