എൻറെ കൂടെ കാറിൽ വരുന്ന മലേഷ്യക്കാരിയുടെ കഥ പറയാം. പുള്ളിക്കാരി ചൈനീസ് വംശജയാണ്. അവിടുത്തെ ഒരു ന്യുനപക്ഷമാണ്. വളരുമ്പോൾ വീട്ടിൽ പരിതസ്ഥിതി മോശമാണ്. ആരുടെയോ പറമ്പിൽ ദിവസക്കൂലിക്ക് പണിചെയ്യുന്ന അച്ഛൻ. അമ്മക്ക് ജോലിയില്ല. ഒരു അനിയനുണ്ട്. പട്ടിണിയൊക്കെയായിരുന്നു. #ത്രെഡ്
അത്യാവശ്യം നന്നായി സ്കൂളിൽ പഠിച്ചു. ഭയങ്കര ബുദ്ധിയൊന്നുമല്ല. ഹാർഡ് വർക്ക് ചെയ്താലേ രക്ഷയുള്ളൂ. കൂടാതെ. മലേഷ്യയിൽ അവിടുത്തുകാർക്ക് (ഭൂരിപക്ഷ) സംവരണമുണ്ടായിരുന്നു അതുകൊണ്ടു ചൈനക്കാർക്കും ഇന്ത്യക്കാർക്കും നല്ല പാടാണ്. ഡിഗ്രിക്ക് പാർടൈം ജോലിയൊക്കെ ചെയ്തു കഴിഞ്ഞു.
നല്ല മാർക്കുണ്ടായിട്ടും MScക്ക് അഡ്മിഷൻ കിട്ടിയില്ല. സിംഗപ്പൂരിൽ അപ്ലൈ ചെയ്തു (NUS). അവിടെ അഡ്മിഷൻ കിട്ടി. അവിടെയും പാർടൈം ട്യൂഷനെടുത്തും പണം കണ്ടെത്തി. MSc കഴിഞ്ഞപ്പോൾ പഠിച്ച വിഷയം തലയ്ക്കു പിടിച്ചു. ഒരു നല്ല റിസർച്ച് പ്രൊപോസൽ എഴുതി ഓസ്‌ഫോർഡ് സർവകലാശാലയിലെ ഒരു പ്രൊഫസർക്കയച്ചു.
മുഴുവൻ ചിലവും വഹിക്കാൻ പറ്റുന്ന സ്കോളർഷിപ് കിട്ടി. മുഴുവൻ ചിലവെന്നാൽ ഇപ്പൊ ഏകദേശം 35 ലക്ഷമാണ് 1 വർഷത്തെ ഫീസ് മാത്രം. വാടകയെല്ലാം കൂടി ഒരു 10 ലാക് വേറെയും. അപ്പൊ 3 വര്ഷം എന്ത് ചെലവ് വരുമെന്ന് അറിയാമെല്ലോ. PhD കിട്ടി പോസ്ടഡോക്കും ചെയ്തു ഇപ്പോൾ ഒരു സീനിയർ സയന്റിസ്‌റ്റാണ്. 😀
വീട്ടിലേക്ക് ക്യാഷ് അയച്ചുകൊടുക്കുമായിരുന്നു. അനിയന് എലെക്ട്രിസിറ്റി വയറിങ് ബിസിനസ് തുടങ്ങാൻ സഹായിച്ചു. പുള്ളിയെ സെറ്റ് ആക്കി.
പുള്ളിക്കാരിയുടെ ലവ് ലൈഫ് ആണ് കിടു.
പഠിക്കുമ്പോൾ ഒരു പോളിഷ് കാരനെ പരിചയപെട്ടു. കാണാൻ ഭയങ്കര ലുക്ക് ഒന്നുമില്ല. ആറാം ക്ലാസ്സുവരെ പഠിച്ചിട്ടുള്ളൂ. നല്ല ഉഴപ്പാണ്. കടയിൽ സാധനം പറക്കിവെക്കുന്ന ജോലിയാണ്. അവർ ഇഷ്ടപ്പെട്ടു.
കൈയിൽ കാശില്ലാത്തതുകൊണ്ടു കല്യാണത്തിന് ആരെയും വിളിച്ചില്ല. ലാസ്വേഗാസിൽ ചിലവുകുറവാണ് . കെട്ടി. പുള്ളിക്കാരി ലോണെടുത്തു വീട് വാങ്ങി. പുള്ളിക്കാരൻ ഇപ്പോൾ ഫോട്ടോഗ്രാഫി ബിസിനസ് തുടങ്ങാൻ ഹെല്പ് ചെയുന്നതു. ഹാപ്പിലി ലിവിങ്. #ഗ്ലാമറില്ല#സർക്കാർജോലിയില്ല#ഹാർഡ്വർക്കിംഗ്#പെൺകരുത്ത്
• • •
Missing some Tweet in this thread? You can try to
force a refresh