Dinkan Profile picture
Sep 15, 2018 49 tweets 7 min read Read on X
എന്റെ എഞ്ചിനിയറിംഗ് ദുരിത കഥ ഈ #EngineersDay യിൽ പറയാം.
ബാംഗ്ലൂരിൽ വിശ്വേശ്വരയ്യ യൂണിവേഴ്സിറ്റിയുടെ (VTU) അണ്ടറിലുള്ള ഒരു ഓട്ടോനോമസ് കോളേജിലാണ് BE Computer Science ന്‌ ചേർന്നത്. VTUടെ അലമ്പ് റൂൾസിനു പുറമേ ഓട്ടോനോമസ് ആയതിന്റെ അലമ്പ് റൂൾസ് വേറെയും ഉണ്ടായിരുന്നു.
അന്ന് VTUൽ ഉള്ള റൂളുകളാണ് ഒരു ഇയറിൽ 4 സബ്ജക്റ്റിൽ കൂടുതൽ ബാക്ക് കിട്ടിയാലുള്ള ഇയർ ബാക്കും പിന്നെ ഫസ്റ്റ് ഇയർ എന്തെങ്കിലും ബാക്ക് ഉണ്ടേൽ തേർഡ് ഇയറിൽ കയറാൻ പറ്റില്ല‌. അത് പോലെ 2nd ഇയർ സബ്ജക്റ്റ് ബാക്ക് ഉണ്ടേൽ ഫോർത്ത് ഇയറിലും കയറാൻ പറ്റില്ല. ക്ലിയർ ചെയ്യുന്നവരെ അവിടെ നിക്കും.
ഇതിനോടൊപ്പം ഓട്ടോനോമസ് കോളേജുകൾക്കുള്ള സ്പെഷ്യൽ റൂൾസ്. ഒരു സബ്ജക്റ്റിനു മാക്സിമം 3 അറ്റമ്പ്റ്റ്സ് മാത്രം. അതിൽ പാസ് ആയില്ലേൽ NFTC (Not for for technical courses) കിട്ടും. കോഴ്സ് ഡ്രോപ്പ് ചെയ്യുകയോ ഫസ്റ്റ് സെം മുതൽ ആദ്യേ തുടങ്ങുകയോ വേണം. അതിപ്പോ 8th സെമ്മിൽ കിട്ടിയാലും.
അതുപോലെ സപ്ലി കിട്ടിയാൽ ആ സബ്ജക്ററ്റിന്റെ ക്ലാസ് വീണ്ടും അറ്റൻഡ് ചെയ്യണം. എന്നിട്ട് ഇന്റേണൽ എക്സാംസ് എഴുതണം. അത് കഴിഞ്ഞ് സെം എക്സാം. നമ്മൾ സെക്കന്റ് ഇയർ കേറിയാലും ഫസ്റ്റ് ഇയർ എന്തേലും ബാക്ക് ഉണ്ടേൽ ആ സബ്ജക്റ്റിനു മാത്രം ജൂനിയേസിന്റെ കൂടെ ക്ലാസിലിരിക്കണം.
പിന്നൊരു ഉപകാരം ഓരോ ഇയർ കഴിയുമ്പോ 2-2.5 months വെക്കേഷനാണ്. സപ്ലി ഉള്ളവർക്ക് ആ രണ്ട് മാസം Fast Track ക്ലാസ് അറ്റൻഡ് ചെയ്ത് സപ്ലി എഴുതാം. അടുത്ത ഇയർ തുടങ്ങുന്നതിനു മുമ്പ് സെം എക്സാം എഴുതി ക്ലിയർ ചെയ്യാം. ഇയർ തുടങ്ങുമ്പോഴേക്ക് നാലിൽ കൂടുതൽ ബാക്ക് ഉണ്ടാവരുത് എന്ന് മാത്രം.
എന്റെ എഞ്ചിനീയറിംഗ് ലൈഫിൽ ഒരു കൊല്ലവും ആ രണ്ട് രണ്ടര മാസം വെക്കേഷൻ ഞാൻ അനുഭവിച്ചിട്ടില്ല 😌
പിന്നെ സപ്ലി എഴുതാൻ ഒരു സബ്ജക്റ്റിനു 2500 രൂപയാണ് ഫീസ്. ഞാൻ എന്റെ റെഗുലർ കോളേജ് ഫീസിനേക്കാളും കൂടുതൽ സപ്ലി ഫീസ് അടച്ചിട്ടുണ്ട്. ലക്ഷദ്വീപ് എന്റ്രൻസ് എക്സാം എഴുതി സീറ്റ് കിട്ടിയത് കൊണ്ട് കോളേജ് ഫീസ് കുറവായിരുന്ന്.
അഡ്മിഷൻ എടുത്തു. ശരിക്ക് ലക്ഷദ്വീപ് സ്റ്റുഡന്റ്സിനു ഹോസ്റ്റൽ അഡ്മിഷൻ തരേണ്ടതാണ്. ഉഡായിപ്പ് ന്യായം പറഞ്ഞ് അത് കോളേജുകാർ മുടക്കി. ഫസ്റ്റ് ഇയർ പാസ്സായാലേ തരൂന്ന് പറഞ്ഞു. അങ്ങനെ അടുത്തൊരു റൂം എടുത്തു. സിംഗിൾ റൂം. രണ്ട് പേർ. 2000 രൂപ വാടക. ഭക്ഷണം കോളേജ് ഹോസ്റ്റലിൽ.
ഫസ്റ്റ് സെം കഴിഞ്ഞു. 6 സപ്ലി.
സെക്കന്റ് സെം കഴിഞ്ഞു. 5 സപ്ലി. മൊത്തം ഫസ്റ്റ് ഇയറിൽ 11 സപ്ലി അടിച്ച് കിട്ടി. ഞാൻ റൂം വെക്കേറ്റ് ചെയ്ത് ഫസ്റ്റിയർ ബുക്ക് തൂക്കി വിറ്റിട്ട് കവരത്തിയിലേക്ക് പോയി.
നാട്ടുകാർക്കും കുടുംബക്കാർക്കും പരപ്പുച്ഛം. വീണ്ടും തിരിച്ച് ബാംഗ്ലൂർക്ക്. ഫാസ്റ്റ് സ്റ്റ്രാക്ക് സെം ഒന്നും അറ്റൻഡ് ചെയ്തില്ല. എന്തായാലും ഇയർ ബാക്ക് ആണല്ലോ. അടുത്ത കൊല്ലം നോക്കാന്ന് വെച്ച്. താമസം സീനിയേസിന്റെ കൂടെയായി. ലൈഫ് മാറി. ഡെയിലി പറക്കൽ തന്നെ.
നെക്സ്റ്റ് ഇയർ തുടങ്ങി. കൂടെ ഉള്ളവർ സെക്കന്റ് ഇയറിൽ. ഞാൻ ജൂനിയേഴ്സിന്റെ കൂടെ ഫസ്റ്റ് സെമ്മിൽ. നമുക്ക് ഇഷ്ടമുള്ളത്ര സബ്ജെക്റ്റ്സ് എടുക്കാം. അതിനു ക്ലാസിൽ പോയാൽ മതി. ഞാൻ 4 എണ്ണം എടുത്തു. തോന്നുമ്പ ക്ലാസിൽ പോകും.‌
അതിനിടക്ക് ഇയർ ബാക്ക് കിട്ടിയവരുടെ മീറ്റിംഗ് പ്രിൻസിപ്പൾ വിളിച്ചിരുന്നു. എല്ലാവർക്കും 5-6 സബ്ജക്റ്റുകൾ ബാക്ക്. ഞാൻ 11 എണ്ണവുമായി കോളേജിൽ തന്നെ ടോപ്പ്. വേറെ ലെവൽ.
എന്നെയും എന്റെ വീട്ടുകാരെയും ഇന്ത്യയിൽ റിസർവേഷൻ കൊണ്ട് വന്നവരെയും വരെ തന്തക്ക് വിളിച്ച് കൊണ്ട് പ്രിൻസിപ്പാൾ പറഞ്ഞു നീയൊന്നും ജന്മത്ത് എഞ്ചിനീയറിംഗ് ക്ലിയർ ചെയ്യില്ല നിർത്തീട്ട് പോടേ എന്ന്. എനിക്ക് സങ്കടായി. ഞാൻ വീണ്ടും ബാഗുമെടുത്ത് ഇറങ്ങി.
രണ്ട് മാസത്തോളം അവിടിവിടെ കറങ്ങി. നാട്ടിൽ പോയില്ല. വീട്ടുകാരെ ഫേസ് ചെയ്യാനുള്ള ധൈര്യമില്ല. ഡിപ്രഷന്റെ കാലം. തമിഴ്നാട്, മംഗലാപുരം അങ്ങനെ സൗത്തിൽ ഫ്രണ്ട്സുള്ള ഏരിയയിലൊക്കെ ഓരോയിടത്ത് താമസം.
എന്തോ പിന്നേം കോളേജ് ഭാഗത്തേക്ക് തിരിച്ച് വന്നു. വേറെ സീനിയേസിന്റെ കൂടെയായി താമസം. വീട്ടിലേക്കുള്ള വിളികൾ കുറഞ്ഞു. അവരുടെ കോൾ അറ്റൻഡ് ചെയ്യാതായി. ആ സെം എക്സാമായി.
എക്സാമൊന്നും എഴുതീല്ല. പക്ഷേ രെജിസ്റ്റർ ചെയ്ത ആ നാലു സബ്ജക്റ്റ്സും അറ്റംമ്പ്റ്റ് ആയി കൂട്ടും. 4 സബ്ജക്റ്റുകൾ 2 അറ്റമ്പ്റ്റ് ആയി. മാക്സിമം 3 ആണ് അന്ന് ലിമിറ്റ്. അടുത്ത സെം തുടങ്ങി. 11 ബാക്കുകൾ തന്നെ. 7 എണ്ണമെങ്കിലും ക്ലിയർ ചെയ്യണം സെക്കന്റ് ഇയറിലേക്ക് കയറാൻ.
ഒരു റെഗുലർ സെമ്മും ഒരു ഫാസ്റ്റ് ട്രാക്ക് സെമ്മും ബാക്കി. റെഗുലർ സെമ്മിൽ 5 സബ്ജക്റ്റ്സ് എടുത്തു. 3 എണ്ണം പാസ്സായി. പഠിച്ചതും കോപ്പിയടിച്ചതുമായി എങ്ങനെയോ മൂന്നെണ്ണം പാസ്സ് ആയി. കോപ്പി പിടിച്ചാൽ വൺ ഇയർ ബാൻ ആണ്‌. ആ സമയത്ത് എന്ത് ബാൻ. എന്തായാലും ഊമ്പിത്തെറ്റി ഇരിക്കുവാണ്.
ഇനി 8 എണ്ണം ബാക്കിയുണ്ട്. ഫാസ്റ്റ് ട്രാക്ക് സെം തുടങ്ങി. ഞാൻ 5 സബ്ജെക്റ്റ് എടുത്തു. എനിക്ക് നാലെണ്ണം പാസായാൽ മതി അടുത്ത ഇയറിലേക്ക് കയറാൻ.
റിസൽറ്റ് വന്നു. നാലെണ്ണം ജയിച്ചു. ബാക്കി സപ്ലികൾ 4 എണ്ണം മാത്രം. ശരിക്ക് അടുത്ത കൊല്ലം സെക്കന്റ് ഇയറിൽ കയറാം. പക്ഷേ വേറൊരു ട്വിസ്റ്റ് വന്നു. കെമിസ്റ്റ്രി മൂന്നാമത്തെ തവണ പൊട്ടി. വീണ്ടും പ്രിൻസിപ്പാൾ വിളിപ്പിച്ചു.
സെക്കന്റിയറിലേക്ക് കയറാൻ പറ്റില്ല കോഴ്സ് ഡ്രോപ്പ് ചെയ്യാ‌ൻ പറഞ്ഞു. അര മണിക്കൂർ ഇരുത്തിപ്പൊരിച്ചു. അന്നേ പറഞ്ഞതല്ലേ വിടാൻ എന്നൊക്കെ പറഞ്ഞ്. സെക്കന്റ് ഇയർ തുടങ്ങി. എനിക്ക് അഡ്മിഷൻ തന്നില്ല എന്ന് മാത്രമല്ല പ്രിൻസിപ്പാൾ ഇടപെട്ട് എന്റെ ഹോസ്റ്റൽ മെസ്സ് നിർത്തിക്കുകയും ചെയ്തു.
ഞാൻ അവസാനത്തെ കച്ചിത്തുരുമ്പയായ കോളേജ് ചെയർമാനെ കണ്ടു. Literally begged to help me. നല്ല മനുഷ്യനായിരുന്നു. പുള്ളിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഇത് VTU rule ആണെന്ന് പറഞ്ഞു. എന്തെങ്കിലും ഉണ്ടേൽ ഹെല്പ് ചെയ്യാന്ന് പറഞ്ഞു എന്റെ നമ്പർ വാങ്ങി. എനിക്കും നമ്പർ തന്നു.
ഇയാളായിരുന്ന് ആ ആൾ en.wikipedia.org/wiki/Dayananda…
അങ്ങനെ വീണ്ടും ഞാൻ കവരത്തിയിൽ എത്തി. മീൻ പിടിത്തവും സ്കൂബ ഡൈവിംഗുമായി അവിടെ. കോളേജിൽ സെക്കന്റ് ഇയർ തുടങ്ങി രണ്ട് മാസം കഴിയുന്നു.
ആ ഇടക്ക് എനിക്ക് ഫോൺ വന്നു. ചെയർമാന്റെ ഓഫീസിൽ നിന്ന്. VTU റൂൾ മാറ്റി. 3 എന്നുള്ളത് 5 അറ്റമ്പ്റ്റ്സ് ആക്കി എന്ന്‌. തിരിച്ച് വന്ന് സെക്കന്റ് ഇയറിൽ കയറിക്കോളാൻ പറഞ്ഞു. പഠിക്കാനുള്ള ഇന്റ്രസ്റ്റ് ഒക്കെ പോയി സ്കൂബയിൽ ആണെന്റെ ഭാവി എന്ന് മനസിലാക്കി വരുന്ന സമയമായിരുന്ന്.
എന്നാലും തിരിച്ച് പോയി. ഈ ഒരു കാലം കൊണ്ട് വീട്ടുകാരെന്നെ പൂർണമായി ഒഴിവാക്കിയിരുന്ന്. ഞാൻ എന്ത് പുല്ലേലും ചെയ്യട്ടെ എന്നായിരുന്ന് അവർക്ക്. അത് കൊണ്ട് അഞ്ചിന്റെ പൈസ വീട്ടീന്ന് തരാതായി.
കോളേജിൽ പോയപ്പോ HOD ഒരു ഫോം തരുന്നില്ല. സെം രെജിസ്റ്റ്രേഷൻ ഡേറ്റ് കഴിഞ്ഞു അങ്ങനെ ഓരോ ഫോർമാലിറ്റീസ് പറഞ്ഞു ഡിലേ ആക്കുന്നു. ഒരു വീക്ക് ചുറ്റിച്ചു. പ്രിൻസിപ്പളോട് പറഞ്ഞു. അയാൾ പതിവുപോലെ എന്നോട് നിർത്തീട്ട് പോകാൻ പറഞ്ഞു.
നേരെ പോയി ചെയർമാനു റിട്ടൺ കപ്ലൈന്റ് കൊടുത്തു. അങ്ങേരപ്പോ തന്നെ പ്രിൻസിപ്പളേയും HODയേം എന്റെ മുന്നിലേക്ക് വിളിപ്പിച്ച് പൊരിഞ്ഞ ഫയറിംഗ്. എല്ലാ ഫോമും അവരു രണ്ടും അവിടെ ഇരുന്ന് റെഡിയാക്കി തന്നു. ഫീസടച്ചാൽ ക്ലാസിൽ കയറാമെന്ന് പറഞ്ഞു.
ഫീസടക്കാൻ കാശില്ല. വീട്ടിൽ ചോദിച്ചില്ല.30k എങ്ങാണ്ടോ ആണ് അന്ന് എല്ലാം കൂടി. ഫ്രണ്ട്സ് കൂടി ~20k ഒപ്പിച്ചു. പിന്നെ ബാക്കി കാശ് ഒപ്പിക്കാനുള്ള മാർഗങ്ങൾ അന്വേഷിച്ചു. പത്തിനടുത്ത് കൂടി വേണം. അപ്പൊ ഒരു ഫ്രണ്ട് ഒരു കിടിലൻ ഐഡിയ ആയി വന്നു.
ബാംഗ്ലൂരിൽ ഒരു ഡ്രഗ് റിസർച്ച് സെന്റർ ഉണ്ട്. അവിടെ പോയി രണ്ട് ദിവസം അവരുടെ മരുന്ന് ടെസ്റ്റ് ചെയ്യാൻ കിടന്ന് കൊടുത്താൽ മരുന്നിനനുസരിച്ച് 6k മുതൽ കിട്ടും. നേരേ ഞങ്ങൾ അങ്ങോട്ട് വിട്ടു.
അവിടെ പോയി എന്തൊക്കെയോ ടെസ്റ്റ് ചെയ്തു. എന്തോ പറഞ്ഞു എന്നെ എടുത്തില്ല. ഫ്രണ്ടിനെ എടുത്തു. അവൻ അഡ്മിറ്റായി. ഇടക്കിടക്ക് എന്തോ മരുന്ന് കൊടുക്കും. അവർ നമ്മുടെ ബോഡിയിലെ മാറ്റങ്ങൾ മോനിറ്റർ ചെയ്യും. ആ ദിവസങ്ങളിൽ ഫുഡ് അവരുടെ വക. ലീഗൽ ആണോ എന്ന് എനിക്കിപ്പയും അറിയില്ല.
വേറൊരു ഫ്രണ്ട് ബ്ലഡ് കൊടുത്ത് 3500 ഒപ്പിച്ചു‌. അങ്ങനെ കാശ് ആയി. ഫീസടച്ചു. ഇങ്ങനെ ഒക്കെ കാശ് ഒപ്പിച്ചതോണ്ട് എനിക്ക് ആ കാശിന്റെ വില നന്നായി മനസ്സിലായിരുന്നു. ക്ലാസിൽ പോകാൻ തുടങ്ങി. Already 2.5 months ക്ലാസ് മിസ്സാണ്. ചേർന്ന ശേഷം ആ ഒരു സെമ്മിൽ ഒറ്റ ക്ലാസും ഞാൻ മിസ്സാക്കിയില്ല.
എന്നിട്ടും ആ സെമ്മിൽ ഒരു ബാക്ക് കിട്ടി. ഫോർത്ത് സെമ്മിൽ ഒരു ബാക്ക് കൂടി. അതിനിടക്ക് കെമിസ്റ്റ്രി വീണ്ടും എഴുതി പൊട്ടി. 4 അറ്റമ്പ്റ്റ്സ് ആയി. സെക്കന്റ് ഇയർ കഴിഞ്ഞു. മൊത്തം പിന്നേം 6 ബാക്കുകൾ. തേർഡ് ഇയർ തുടങ്ങുന്നതിനു മുമ്പ് രണ്ടെണ്ണം ക്ലിയർ ചെയ്യണം. എന്നാലേ നെക്സ്റ്റ് ഇയർ കയറൂ.
സെക്കന്റ് ഇയർ കഴിഞ്ഞുള്ള ഫാസ്റ്റ് സ്റ്റ്രാക്ക് സെം തുടങ്ങി. കെമിസ്റ്റ്രി അടക്കം നാലു സബ്ജക്റ്റുകൾ എടുത്തു. രണ്ടെണ്ണം ക്ലിയർ ചെയ്താൽ മതി. കെമിസ്റ്റ്രി ഫിഫ്ത് അറ്റമ്പ്റ്റ് ആയോണ്ട് എന്തായാലും ക്ലിയർ ചെയ്യണം. ഇനി യൂണിവേഴ്സിറ്റി റൂൾസ് മാറ്റാൻ ഒരു ചാൻസുമില്ല.
നാലും പാസായി. കെമിസ്റ്റ്രി 40 മാർക്ക് ജസ്റ്റ് പാസ്. എക്സാം കഴിഞ്ഞപ്പൊ എന്തായാലും പൊട്ടും എന്ന് കരുതിയതാർന്ന്. ഇപ്പൊ രണ്ട് ബാക്ക് മാത്രം. തേർഡ് ഇയർ തുടങ്ങി. ഈ സമയത്ത് ആണ് ട്വിറ്റരിലൊക്കെ ആക്റ്റീവ് ആകുന്നത്. 2012 കാലം.
ഫിഫ്ത് സെം ഉഴപ്പി. രണ്ട് സപ്ലികൾ. സിക്സ്റ്റ് ഫുൾ പാസ്സായി. തേർഡ് ഇയർ കഴിഞ്ഞപ്പോ മൊത്തം നാലു സപ്ലികളേ ഉള്ളൂ. സെക്കന്റിയറിലെ രണ്ടും തേർഡിലെ രണ്ടും. സെക്കന്റിയറിലെ 2 സബ്ജക്റ്റ്സ് ക്ലിയർ ചെയ്യണം. അത് ക്ലിയർ ചെയ്തില്ലേൽ ഫോർത്തിൽ കയറാൻ പറ്റില്ല.
ഇതിനിടക്ക് Dept HOD മാറി. പുതിയ HOD നല്ല ആളായിരുന്നു. പ്രിൻസിപ്പൾ കിട്ടുന്ന അവസരങ്ങളിലൊക്കെ എനിക്ക് പണി തന്നോണ്ടിരുന്നു. HOD എന്നെ എങ്ങനേലും ഹെല്പെയ്യും. സെക്കന്റ് ഇയർ ചേർന്നതോടെ ഹോസ്റ്റൽ അഡ്മിഷൻ കിട്ടിയിരുന്ന്. ഹോസ്റ്റലിലാണ് താമസം.
വർഷങ്ങളായുള്ള ഹോസ്റ്റൽ വാർഡനെ പ്രിൻസിപ്പാൾ ഇടപെട്ട് മാറ്റി. പുതിയ വാർഡനെ വെച്ചു. അങ്ങേർ എന്റെ റൂമിൽ ഡെയിലി ഇൻസ്പെക്ഷനൊക്കെയാണ്. ഒരു സിഗരറ്റ് കുറ്റിയോ ബിയർ ബോട്ടിലോ കിട്ടിയാൽ മതി പണി തരാൻ.
അങ്ങനെ തേർഡ് ഇയർ കഴിഞ്ഞുള്ള ഫാസ്റ്റ് സ്റ്റ്രാക്ക് സെമ്മിൽ നാലു സബ്ജക്റ്റുകളും ക്ലിയർ ചെയ്തു. സപ്ലി ഒന്നുമില്ലാതെ ഫോർത്ത് ഇയർ തുടങ്ങി. എന്റെ ബാച്ച് എല്ലാരും കോഴ്സ് കഴിഞ്ഞു പോയിരുന്നു.
സെവന്ത് സെം മുതൽ കമ്പനീസ് വന്ന് തുടങ്ങി. ഞാൻ പ്ലേസ്മെന്റിനു രെജിസ്റ്റർ ചെയ്തിരുന്നില്ല. പക്ഷേ HOD ഓരോ കമ്പനിക്കും എന്റെ പേരു കൊടുത്തിരുന്നു. എന്നിട്ടെനിക്ക് sms അയക്കും പോകാൻ. രെജിസ്റ്റർ ചെയ്തിട്ട് പോയില്ലേൽ ഒരു കമ്പനിക്ക് 500 രൂപെ വെച്ചാണ് ഫൈൻ.‌
നമ്മൾ രെജിസ്റ്റർ ചെയ്യുമ്പോ 500 രൂപ ഡിപ്പാർട്ട്മെന്റിൽ കൊടുക്കണം. പ്ലേസ്മെന്റിന്റെ അന്ന് പോയാലേ ആ കാശ് തിരിച്ച് കിട്ടൂ. 500 അവിടുന്ന് വാങ്ങി ഞാൻ HOD ക്ക് കൊടുക്കണം. പുള്ളീടെ കാശ് ആണല്ലോ.
എന്നെ ഇന്റർവ്യൂനു വിടാൻ പുള്ളിക്ക് വൻ ഇന്റ്രെസ്റ്റ് ആയിരുന്നു. ഞാൻ പോകും 500 വാങ്ങും തിരിച്ച് വരും. സപ്ലീടെ എണ്ണം കേട്ടാൽ മിക്ക കമ്പനികളും എന്നെ ഓടിച്ച് വിടും. ഇടക്ക് പോകില്ല. ഉറങ്ങിപ്പോകും.
സെവന്ത് സെം കഴിഞ്ഞു. ഡോട്ട് നെറ്റ് സപ്ലി അടിച്ചു. അതോടെ എട്ടാം സെമ്മിലെ പ്ലേസ്മെന്റുകൾ മൂഞ്ചി. മിക്ക കമ്പനികളും കറന്റ് സപ്ലി ഉണ്ടേൽ പ്ലേസ്മെന്റിൽ ഇരിക്കാൻ സമ്മതിക്കില്ല. HODയും എന്നെ ഒഴിവാക്കി.
എട്ടാം സെം കഴിഞ്ഞു. വല്യ സീനുകൾ ഒന്നുമില്ലാതെ കഴിഞ്ഞു. പ്രൊജക്റ്റ് പുറത്ത് നിന്ന് വാങ്ങിയത് എക്സ്റ്റേണൽ വന്ന സാർ പൊക്കി. പ്രൊജക്റ്റിന്റെ ടൈറ്റിൽ വരെ ഞങ്ങൾ നാലു പേർ നാലായിരുന്ന് പറഞ്ഞത്. ഞങ്ങടെ HOD അയാളുടെ കാലു പിടിച്ച് ഞങ്ങളെ പാസാക്കിച്ചു.
ബാക്കിയുള്ള ഒരു സബ്ജക്റ്റ് സപ്ലി എഴുതാൻ ഫാസ്റ്റ് സ്റ്റ്രാക്ക് സെം രെജിസ്റ്റർ ചെയ്തു. പ്ലേസ്മെന്റുകൾ ഇടക്ക് നടക്കുന്നുണ്ട്‌. ഇടക്ക് പോകും. സപ്ലി ഉണ്ടെന്ന് പറഞ്ഞാൽ ഫസ്റ്റ് റൗണ്ടിൽ തന്നെ ഓടിച്ച് വിടും.
ആ ഇടക്ക് ഒരു കമ്പനി വന്നു. പൂൾ ക്യാമ്പസാണ്.ബാംഗ്ലൂരിലെ ടോപ്പ് മൂന്ന് കോളേജുകളിലെ പിള്ളേരുകൾ ഉണ്ട്. RV, Pesit പിന്നെ ഞങ്ങടെ കോളേജ്. ഞാനും പോയി. ഇത്വരെ ഒറ്റ സപ്ലി ഇല്ല എന്ന് കള്ളം പറഞ്ഞു ഫസ്റ്റ് ആപ്റ്റി റൗണ്ട് അറ്റൻഡ് ചെയ്തു ക്ലിയറായി.
സെക്കന്റ് റൗണ്ട് എങ്ങനെയോ പാസ്സ് ആയി. ഡീറ്റെയിലായ് അത് പിന്നൊരു അവസരത്തിൽ പറയാം. തേർഡ് റൗണ്ടിൽ ഞാൻ സത്യം പറഞ്ഞു. എനിക്ക് 16-17 സപ്ലി ഉണ്ടാർന്ന്. എണ്ണം തന്നെ കറക്റ്റ് ഓർമ ഇല്ല എന്ന്. ഇപ്പഴും സപ്ലി ഉണ്ടെന്ന്. അവരെന്നോട് പൊക്കോളാൻ പറഞ്ഞു.
രണ്ടൂസം കഴിഞ്ഞ് അവർ മെയിലയച്ചു. എന്റെ കോളേജിൽ നിന്ന് 2 പേരാണ് സെലക്റ്റ് ആയത്. അതിൽ ഒന്ന് ഞാൻ. ഒക്ടോബർ ഒന്നിനാണ് ജോയിനിംഗ്. അന്നേക്ക് എല്ലാ സപ്ലിയും ക്ലിയർ ചെയ്യുവാണേൽ മാത്രം വന്ന് ജോയിൻ ചെയ്യാൻ. അങ്ങനെ ആ സപ്ലി എഴുതി. റിസൽറ്റ് വെയിറ്റിംഗിൽ.
ഇനി ട്വിസ്റ്റ് ഒന്നും ഇല്ല. ആ എക്സാം ക്ലിയർ ചെയ്തു. അവിടെ തന്നെ ജോലിക്ക് കയറി. 5 കൊല്ലമായി ഇപ്പൊ. അതിനിടക്ക് ജോലി രാജി വെച്ചു. വീണ്ടും റീജോയിൻ ചെയ്തു. #ശുഭം
ഒരു ചെറിയ കാര്യം കൂടി ഉണ്ടായിരുന്നു. പാസായി കഴിഞ്ഞ് പ്രിൻസിപ്പളെ പോയി കണ്ട് ഞാൻ എഞ്ചിനീയറിങ്ങ് ക്ലിയർ ചെയ്തു പ്ലേസ്മെന്റും കിട്ടി എന്ന് പറഞ്ഞിരുന്നു. കൊറേ ഡയലോഗ്സ് മനസ്സിൽ വെച്ചിരുന്നു. അതൊന്നും ഇറക്കാൻ പറ്റിയില്ല. അപ്പളേക്ക് കണ്ണ് നിറഞ്ഞ് പോയി.

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Dinkan

Dinkan Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us!

:(